Posts

കഷ്ടപ്പാട് വയങ്കര പാടാ

മടി!. തലക്ക്‌ പിടിച്ച മടി!!അത് അലസതയായി!!എല്ലാം കൂടി ആയപ്പോ കുടുംബത്തുത്തനെ കുത്തിരിപ്പായി .മുടിവെട്ടാൻ മാത്രേല്ല പല്ല് തേക്കാൻ കൂടി ഒരു ഉത്സാഹം ഇല്ല . ഭാഗ്യത്തിന് കഞ്ചാവും കള്ളുകുടീം ബീഡിവലീം ഒന്നും തുടങ്ങീല .കൈയിൽ ഒരു ഫോൺ ഇണ്ട് അത് 2 % ചാർജ് വരെ കളിചോണ്ടിരിക്കും . പ്രശ്നം  അവിടേം തീരണില്ല ആ ഫോൺ ചാർജ് ചെയ്ത് വെക്കാൻ പോലും മടി . കഷ്ടപ്പാട് വയങ്കര പാടാ .അത് പെടാപാട് ആകാൻ നല്ല സാധ്യതയും ഇണ്ട് . എന്ത് രസാലെ കൊച്ചു കുട്ടി ആയിരിക്കാൻ . നമ്മ ഒന്നും അറിയണ്ട എല്ലാം ചെയ്തു തരാൻ ആളുണ്ടാകും . എന്തിനേറെ മടിയിൽ ഇരുന്ന് അപ്പിയിട്ടാലോ ച്ചീച്ചി മുള്ളിയാലോ ഒരു കുഴപ്പവും ഇല്ല . ഒറ്റയടിക്ക് കൊച്ചുകുട്ടിയാകാൻ വെല്ല ലേഹ്യമോ കഷായമോ ഇണ്ടാകുമോ ?കഷായം വേണ്ട കൈപ്പാണ് അരിസ്റ്റം ആയാലും സാരില്ല .... ഡിസംബർ മാസം ആയാൽ പറയണ്ട രാത്രികൾ പെട്ടന്ന് പകലാകുന്നുവോ  ? എന്ന കലശലായ സംശയം എല്ലാ ദിവസവും നട്ടുച്ചക്ക് എന്നീകുമ്പോ തോന്നി പോകും . മടിയും ഉത്തരവാദിത്ത കുറവും മാറ്റാൻ പിടിച് പെണ്ണ് കെട്ടിക്കുന്ന ശീലം നാട്ടിൽ നിന്നും അന്യം നിന്നും പോയിട്ടില്ല . പടച്ചോനെ ഇനി വീട്ടുകാർ എങ്ങാനം പണി തരുമോ .. പെട്ടുപ്പോകുമോ ? ഏയ് അതിന് പെണ്ണ